research article review

കവരത്തിയിൽ മത്സ്യമേള Kerala Kaumudi dated 12th January 2026

Abstract

കടലറിവുകളും ലക്ഷദ്വീപിന്റെ പൈതൃകവും സമന്വയിപ്പിച്ച ത്രിദിന മത്സ്യമേളക്ക് കവരത്തിയിൽ തുടക്കം. പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന രുചിയൂറും കടൽവിഭവങ്ങൾ, നാടൻ ഉൽപന്നങ്ങൾ, കടൽപായലിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ, സാങ്കേതികവിദ്യാ പ്രദർശനം, സാംസ്‌കാരികോത്സവം തുടങ്ങിയവയാണ് മേളയിലുള്ളത്. സിഎംഎഫ്ആർഐക്ക് കീഴിലെ ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രം സംഘടിപ്പിക്കുന്ന മേള വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ലക്ഷദ്വീപിലെ വിവിധ ദ്വീപുകൾ, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മേളയിലെ സന്ദർശകർ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകൻ ഡോ.എസ്. ബി.ദീപക് കുമാർ മേള ഉദ്ഘാടനം ചെയ്തു. നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഡോ.ബി.കെ.ബെഹറ അധ്യക്ഷത വഹിച്ചു

Similar works

Full text

This paper was published in CMFRI Digital Repository.

Having an issue?

Is data on this page outdated, violates copyrights or anything else? Report the problem now and we will take corresponding actions after reviewing your request.