Central Marine Fisheries Research Institute

CMFRI Digital Repository
Not a member yet
    19217 research outputs found

    ലക്ഷദ്വീപ് മത്സ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് കര്‍മപദ്ധതി Mathrubhumi dated 13th January 2026

    Get PDF
    ലക്ഷദ്വീപിലെ മത്സ്യമേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതുള്‍പ്പെടെയുള്ള കര്‍മപദ്ധതിയുമായി ദ്വീപ് ഭരണകൂടം. ഫിഷറീസ്-സമുദ്രകൃഷി രംഗത്ത് സാങ്കേതിക മുന്നേറ്റം, സംരംഭകത്വം, നിക്ഷേപം, ചൂര-കടല്‍പായല്‍ വിപണിശൃംഖല തുടങ്ങിയവ കാര്യക്ഷമമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് ലക്ഷദ്വീപ് ഫിഷറീസ് സെക്രട്ടറി രാജ് തിലക് പറഞ്ഞു. കവരത്തിയില്‍ സിഎംഎഫ്ആര്‍ഐയുടെ ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രം ഫിഷറീസ് വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മത്സ്യമേളയോടനുബന്ധിച്ച് നടന്ന ഗുണഭോക്തൃ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോള വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ലക്ഷദ്വീപ് ചൂര (ട്യൂണ), കടല്‍പായല്‍ എന്നിങ്ങനെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ വിപണി ശക്തിപ്പെടുത്താനും സ്റ്റാര്‍ട്ടപ്, സംരംഭകത്വ സംരംഭങ്ങള്‍ ശക്തിപ്പെടുത്താനും നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

    Deep sea fishes of the west coast of India - Part IV

    Get PDF
    Deep sea fishes of the west coast of India - Part I

    കവരത്തിയിൽ മത്സ്യമേള Kerala Kaumudi dated 12th January 2026

    Get PDF
    കടലറിവുകളും ലക്ഷദ്വീപിന്റെ പൈതൃകവും സമന്വയിപ്പിച്ച ത്രിദിന മത്സ്യമേളക്ക് കവരത്തിയിൽ തുടക്കം. പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന രുചിയൂറും കടൽവിഭവങ്ങൾ, നാടൻ ഉൽപന്നങ്ങൾ, കടൽപായലിൽ നിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങൾ, സാങ്കേതികവിദ്യാ പ്രദർശനം, സാംസ്‌കാരികോത്സവം തുടങ്ങിയവയാണ് മേളയിലുള്ളത്. സിഎംഎഫ്ആർഐക്ക് കീഴിലെ ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രം സംഘടിപ്പിക്കുന്ന മേള വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ലക്ഷദ്വീപിലെ വിവിധ ദ്വീപുകൾ, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മേളയിലെ സന്ദർശകർ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകൻ ഡോ.എസ്. ബി.ദീപക് കുമാർ മേള ഉദ്ഘാടനം ചെയ്തു. നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഡോ.ബി.കെ.ബെഹറ അധ്യക്ഷത വഹിച്ചു

    കൂന്തൽ, കണവ, നീരാളി പഠനത്തിന് തുടക്കം: ആഴക്കടൽ ഗവേഷണവുമായി സിഎംഎഫ്ആർഐ Malayala Manorama dated 18th March 2026

    Get PDF
    അറബിക്കടലിന്റെ അടിത്തട്ടിൽ ഉയർന്ന് നിൽക്കുന്ന മലകളോട് (സീമൗണ്ട്) ചേർന്ന് കാണപ്പെടുന്ന കൂന്തൽ, കണവ, നീരാളി വർഗയിനങ്ങളുടെ ലഭ്യതയും ജൈവവൈവിധ്യവും പഠനവിധേയമാക്കുന്ന ആഴക്കടൽ ഗവേഷണത്തിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം തുടക്കമിട്ടു. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ധനസഹായത്തോടെ രണ്ട് വർഷം നീണ്ടുനിൽക്കുന്നതാണ് 4.986 കോടി രൂപയുടെ ഗവേഷണ പദ്ധതി. സീമൗണ്ട് കേന്ദ്രീകരിച്ച് വസിക്കുന്ന കൂന്തൽ, കണവ, നീരാളി തുടങ്ങിയവയുടെ വൈവിധ്യം, പരിസ്ഥിതി, ലഭ്യത, ജീവിതരീതികൾ എന്നിവ പഠനം നടത്തും. ഈ മത്സ്യയിനങ്ങളെ തിരിച്ചറിയാൻ നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ സംവിധാനങ്ങൾ വികസിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ ഡീപ് ഓഷ്യൻ മിഷന്റെ വെർട്ടിക്കൽ-3 പ്രകാരം സൂരത്ത്കൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി സഹകരിച്ചാണ് സിഎംഎഫ്ആർഐ പദ്ധതി നടപ്പിലാക്കുന്നത്

    കടലോളം പോകാതെ കടലിനെ അറിയാം Malayala Manorama dated 4th February 2026

    No full text
    ആഴക്കടൽ കാഴ്ചകളും കൗതുകമുണർത്തുന്ന കടലറിവുകളുമായി സിഎംഎഫ്ആർഐയിൽ നടന്ന ഓപ്പൺ ഹൗസിൻറെ ഭാഗമായി മറൈൻ മെഗാഫോണ മ്യൂസിയത്തിൽ തിമിംഗില അസ്ഥികൂടം പ്രദർശിപ്പിച്ചു. സിഎംഎഫ്ആർഐ 79–ാം സ്ഥാപിതദിനാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രദർശനം. 2023ൽ കോഴിക്കോട്‌ വെള്ളയിൽ ബീച്ചിലടിഞ്ഞ ബ്രൈഡ്‌സ്‌ വെയിൽ വിഭാഗത്തിൽപ്പെട്ട തിമിംഗിലത്തിന്റേതാണ്‌ അസ്ഥികൂടം. കുഴിച്ചിട്ടിരുന്ന അസ്ഥികൂടം സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ പുറത്തെടുത്തു. പതിനാല്‌ മീറ്റർ നീളമുള്ള അസ്ഥികൂടത്തിന്റെ പൊട്ടിയ ഭാഗങ്ങൾ വൈൽഡ്‌ ലൈഫ്‌ ആർടിസ്‌റ്റ്‌ ജിജി സാമിന്റെ സഹായത്തോടെയാണ് നിർമിച്ചത്. നേവൽ ഫിസിക്കൽ ആൻഡ്‌ ഓഷ്യനോഗ്രഫിക് ലബോറട്ടറി ഡയറക്ടർ ഡോ. ദുവ്വൂരി ശേഷാഗിരി പ്രദർശനം ഉദ്ഘാടനം ചെയ്തു. സിഎംഎഫ്ആർഐ ഡയറക്ടർ ഗ്രിൻസൺ ജോർജ് അധ്യക്ഷനായി

    ആഴക്കടൽ കാഴ്ചകളുടെ വിസ്മയലോകമൊരുക്കി സിഎംഎഫ്ആർഐ Kerala Pranamam dated 4th February 2026

    No full text
    ആഴക്കടൽ കാഴ്ചകളും കൗതുകമുണർത്തുന്ന കടലറിവുകളുമായി സിഎംഎഫ്ആർഐയിൽ നടന്ന ഓപ്പൺ ഹൗസിൻറെ ഭാഗമായി മറൈൻ മെഗാഫോണ മ്യൂസിയത്തിൽ തിമിംഗില അസ്ഥികൂടം പ്രദർശിപ്പിച്ചു. സിഎംഎഫ്ആർഐ 79–ാം സ്ഥാപിതദിനാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രദർശനം. 2023ൽ കോഴിക്കോട്‌ വെള്ളയിൽ ബീച്ചിലടിഞ്ഞ ബ്രൈഡ്‌സ്‌ വെയിൽ വിഭാഗത്തിൽപ്പെട്ട തിമിംഗിലത്തിന്റേതാണ്‌ അസ്ഥികൂടം. കുഴിച്ചിട്ടിരുന്ന അസ്ഥികൂടം സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ പുറത്തെടുത്തു. പതിനാല്‌ മീറ്റർ നീളമുള്ള അസ്ഥികൂടത്തിന്റെ പൊട്ടിയ ഭാഗങ്ങൾ വൈൽഡ്‌ ലൈഫ്‌ ആർടിസ്‌റ്റ്‌ ജിജി സാമിന്റെ സഹായത്തോടെയാണ് നിർമിച്ചത്. നേവൽ ഫിസിക്കൽ ആൻഡ്‌ ഓഷ്യനോഗ്രഫിക് ലബോറട്ടറി ഡയറക്ടർ ഡോ. ദുവ്വൂരി ശേഷാഗിരി പ്രദർശനം ഉദ്ഘാടനം ചെയ്തു. സിഎംഎഫ്ആർഐ ഡയറക്ടർ ഗ്രിൻസൺ ജോർജ് അധ്യക്ഷനായി

    Potential of Seaweeds as a Source of Chemicals and Other Useful Products

    Get PDF
    Seaweeds, often termed the “Blue Gold” of the oceans, represent a largely untapped reservoir of high-value phytochemicals and sustainable industrial feedstocks. The article explores the transition of seaweeds from traditional sources of phycocolloids (agar, alginate, carrageenan) to next-generation bio-resources for the pharmaceutical, nutraceutical and chemical industries. We examine the potential of Indian seaweed species in yielding novel bioactive compounds such as sulphated polysaccharides, polyphenols and pigments which have demonstrated efficacy in managing lifestyle diseases. Furthermore, the article delves into the concept of the “Seaweed Biorefinery,” a cascading processing model that integrates the extraction of high-value specialty chemicals with the production of biofuels and agricultural biostimulants. By aligning advanced chemical processing with sustainable mariculture practices like Integrated Multi-Trophic Aquaculture (IMTA), the Indian chemical industry stands at the precipice of a Blue Economy revolution that promises both economic resilience and environmental sustainabilit

    സിഎംഎഫ്ആർഐയിൽ വിസ്മയക്കാഴ്ചയായി കൂറ്റൻ തിമിംഗലത്തിന്റെ അസ്ഥികൂടം Deepika dated 4th February 2026

    No full text
    ആഴക്കടൽ കാഴ്ചകളും കൗതുകമുണർത്തുന്ന കടലറിവുകളുമായി സിഎംഎഫ്ആർഐയിൽ നടന്ന ഓപ്പൺ ഹൗസിൻറെ ഭാഗമായി മറൈൻ മെഗാഫോണ മ്യൂസിയത്തിൽ തിമിംഗില അസ്ഥികൂടം പ്രദർശിപ്പിച്ചു. സിഎംഎഫ്ആർഐ 79–ാം സ്ഥാപിതദിനാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രദർശനം. 2023ൽ കോഴിക്കോട്‌ വെള്ളയിൽ ബീച്ചിലടിഞ്ഞ ബ്രൈഡ്‌സ്‌ വെയിൽ വിഭാഗത്തിൽപ്പെട്ട തിമിംഗിലത്തിന്റേതാണ്‌ അസ്ഥികൂടം. കുഴിച്ചിട്ടിരുന്ന അസ്ഥികൂടം സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ പുറത്തെടുത്തു. പതിനാല്‌ മീറ്റർ നീളമുള്ള അസ്ഥികൂടത്തിന്റെ പൊട്ടിയ ഭാഗങ്ങൾ വൈൽഡ്‌ ലൈഫ്‌ ആർടിസ്‌റ്റ്‌ ജിജി സാമിന്റെ സഹായത്തോടെയാണ് നിർമിച്ചത്. നേവൽ ഫിസിക്കൽ ആൻഡ്‌ ഓഷ്യനോഗ്രഫിക് ലബോറട്ടറി ഡയറക്ടർ ഡോ. ദുവ്വൂരി ശേഷാഗിരി പ്രദർശനം ഉദ്ഘാടനം ചെയ്തു. സിഎംഎഫ്ആർഐ ഡയറക്ടർ ഗ്രിൻസൺ ജോർജ് അധ്യക്ഷനായി

    ICAR-CMFRI Visakhapatnam Marks 79th Foundation Day With Open House Deccan Chronicle dated 3rd February 2026

    No full text
    The Visakhapatnam Regional Centre of the ICAR-CMFRI marked its 79th Foundation Day on Tuesday with a vibrant open house event that attracted over 1,100 visitors, offering a close look at the region’s rich marine life. Visitors, especially children, were fascinated by live displays of marine organisms, including translucent jellyfish housed in specially designed tanks, various crab and shrimp species, colourful seaweed, and a range of fish. The open house featured several attractions, including museum tours highlighting marine biodiversity, displays of SCUBA and surfing equipment, kayaks, and photo opportunities with life-sized models of sharks, dolphins, lobsters and octopuses. A key highlight was interaction sessions with 12 marine researchers, who shared insights into their ongoing research and addressed questions from visitors

    മത്സ്യമേഖലയിൽ വിജയഗാഥയുമായി ഷീജ സിൽവിയും രമാദേവിയും Madhyamam dated 8th March 2026

    No full text
    കഠിനാധ്വാനത്തിലൂടെ മത്സ്യമേഖലയിൽ സ്ത്രീശക്തി തെളിയിച്ച് മാതൃകയാകുകയാണ് ഷീജ സിൽവിയും കെ എസ് രമാദേവി പ്രമോദും. സംരംഭകത്വ മികവിലൂടെ കഴിവ് തെളിയിച്ച രണ്ട് തീരദേശ വനിതകളെയും കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം തിങ്കളാഴ്ച നടക്കുന്ന അന്താരാഷ്ട്ര വനിതാദിന പരിപാടിയിയിൽ ആദരിക്കും. കല്ലുമ്മക്കായ കൃഷിയിലൂടെയാണ് കൊല്ലം ജില്ലയിലെ തെക്കും ഭാഗം സെന്റ് സെബാസ്റ്റ്യൻ ഐലന്റിലെ ഷീജ സിൽവി നേട്ടമുണ്ടാക്കിയത്. എറണാകുളം ജില്ലയിലെ നായരമ്പലം സ്വദേശിയായ രമാദേവി അലങ്കാരമത്സ്യ കൃഷിയിലാണ്് മികവ് തെളിയിച്ചത്. മത്സ്യമേഖലയിലുള്ളവർക്ക്് സാങ്കേതിക സഹായവും പരിശീലനവും നൽകുന്ന സിഎംഎഫ്ആർഐയുടെ എസ്.ടി.ഐ (സയൻസ് ടെക്‌നോളജി ആന്റ് ഇന്നൊവേഷൻ) ഹബ് പദ്ധതിയുടെ ഗുണഭോക്താക്കളാണ് ഇരുവരും. കൊല്ലം അഷ്ടമുടിക്കായലിൽ ഭർത്താവ് സിൽവിയോടൊപ്പമാണ് ഷീജ കല്ലുമ്മക്കായ - കടൽ മുരിങ്ങ കൃഷിയിലേക്കിറങ്ങിയത്. പത്ത് വർഷം മുമ്പ് ചെറിയ രീതിയിൽ തുടങ്ങിയ ഈ സംരംഭം സിഎംഎഫ്ആർഐയുടെ പരിശീലനത്തിലൂടെയാണ് വാണിജ്യാടിസ്ഥാനത്തിലേക്ക് വളർത്തിയത്. ശാസ്ത്രീയരീതി അവലംബിക്കുന്നതിനാൽ വരുമാനം മെച്ചപ്പെടുത്താനായി. ഒരു യൂണിറ്റിൽ നിന്ന് ഒരു ലക്ഷം രൂപവരെ ലാഭം ലഭിക്കും. കുട്ടികളുടെ പഠനം ഉൾപ്പെടെ കുടുംബത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായിച്ചത് കായലിലെ കൃഷിയാണ്. അയൽപക്കത്തെ ഒട്ടേറെ സ്ത്രീകൾക്ക് തൊഴിൽ നൽകാനും ഇവർക്ക് സാധിക്കുന്നുണ്ട്. മേഖലയിലെ വനിതാ സ്വയംസഹായ ഗ്രൂപ്പുകളെ ഈ രംഗത്തേക്ക് എത്തിക്കുന്നതിലും ഷീജ നിർണ്ണായക പങ്കുവഹിക്കുന്നു

    17,636

    full texts

    19,217

    metadata records
    Updated in last 30 days.
    CMFRI Digital Repository is based in India
    Access Repository Dashboard
    Do you manage Open Research Online? Become a CORE Member to access insider analytics, issue reports and manage access to outputs from your repository in the CORE Repository Dashboard! 👇