മഹാരാഷ്ട്രയിലെ ആദിവാസി കർഷകർക്ക് സിഎംഎഫ്ആർഐയുടെ കൈത്താങ്ങ്; ഒരു ലക്ഷത്തോളം കായൽ മുരിങ്ങ വിത്തുകൾ ഉത്പാദിപ്പിച്ച് നൽകി K Vartha dated 15th February 2025
മഹാരാഷ്ട്രയിലെ തീരദേശ ആദിവാസി കർഷകർക്ക് ഒരു ലക്ഷത്തോളം ഓയിസ്റ്റർ (കായൽ മുരിങ്ങ) വിത്തുകൾ ഉത്പാദിപ്പിച്ച് നൽകി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം. ഷെല്ലുകളിൽ പിടിപ്പിച്ച വിത്തുകൾ ഓയിസ്റ്റർ കൃഷിക്കായി മഹാരാഷ്ട്രയിലെത്തിച്ചു. മഹാരാഷ്ട്രയിലെ മാംഗ്രൂവ് ആന്റ് മറൈൻ ബയോഡൈവേഴ്‌സിറ്റി കൺസർവേഷൻ ഫൗണ്ടേഷനുമായി സഹകരിച്ചാണ് പദ്ധതി. ബദൽ ഉപജീവനമാർഗമെന്ന നിലക്ക് ഓയിസ്റ്റർ കൃഷിയിലൂടെ ആദിവാസി കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഉയർന്ന വിളവ് നൽകുന്നതും മെച്ചപ്പെട്ട ബദൽ ഉപജീവനമാർഗവും പരിസ്ഥിതി സൗഹൃദവുമാണ് ഓയിസ്റ്റർ കൃഷി. അഷ്ടമുടിക്കായലിൽ നിന്ന് ശേഖരിച്ച കായൽ മുരിങ്ങ സിഎംഎഫ്ആർഐയുടെ വിഴിഞ്ഞം പ്രാദേശിക കേന്ദ്രത്തിലെ ഹാച്ചറിയിൽ പ്രജനനം നടത്തി 50 ലക്ഷത്തോളം ലാർവ ഉത്പാദിപ്പിച്ചു
Is data on this page outdated, violates copyrights or anything else? Report the problem now and we will take corresponding actions after reviewing your request.